മഞ്ഞപ്പടയ്ക്ക് എതിരെ വ്യാജ വാർത്തകൾ  കൊടുക്കുന്ന ഓൺലൈനിൽ മഞ്ഞപ്പത്രങ്ങൾക്ക് എതിരെ മഞ്ഞപ്പട നിയമ നടപടിക്ക് ഒരുങ്ങുന്നു

Manjappada's Official Statement on CKV Issue

Posted By : Ms./Mr. OakShow | Date : 21-02-2019

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്ത ചാനലുകളിൽ നിറഞ്ഞു നിന്ന ഒന്നാണ് മഞ്ഞപ്പട - വിനീത് ഇഷ്യൂ. ഇതിൽ മഞ്ഞപ്പടയുടെ ബന്ധം എന്താണ് എന്ന് ചെക്കിയോട്ട് കിഴക്കേവീട്ടിൽ വിനീത് തന്നെ പറഞ്ഞു കഴിഞ്ഞു. പരാതി കൊടുത്തിട്ടുള്ളത് മഞ്ഞപ്പട എന്ന പ്രസ്ഥാനത്തിന് എതിരായിട്ടല്ല. വിവാദമായ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥന് എതിരായിട്ടാണ്. ബാക്കി മഞ്ഞപ്പട - വിനീത് പോരും മഞ്ഞപ്പട പൂട്ടിക്കെട്ടലും എല്ലാം കുറെ ഓൺലൈൻ മഞ്ഞപ്പത്രക്കാരുടെ ഭാവനയിൽ വിരിഞ്ഞ പൂക്കൾ മാത്രം ആയിരുന്നു.

മഞ്ഞപ്പട ഇന്നേ വരെ ഒരു കളിക്കാരനെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയും ഇല്ല. പക്ഷെ തെറ്റ് കണ്ടാൽ വിമർശിക്കാൻ പാടില്ല എന്ന് അറിയില്ലാത്ത നമ്മുടെ ഒരു മെമ്പർ ചെക്കിയോട്ട് കിഴക്കേവീട്ടിൽ വിനീതിനെ കുറിച്ച് അവൻ സാക്ഷിയായ ഒരു സംഭവം തന്റെ സുഹൃത്തിനോട് പങ്ക് വച്ച ഒരു വോയിസ് ക്ലിപ്പ് ഫുട്ബോൾ ലോകത്ത് സ്പ്രെഡ് ആകാൻ മഞ്ഞപ്പടയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ കാരണം ആയതിൽ ഖേദം പ്രകടിപ്പിക്കുന്നു. മഞ്ഞപ്പടയിലെ ഓരോ മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവരും പ്രാധാന്യമുള്ളവരുമാണ്. ഈ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥൻ ആയിട്ടുള്ള മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവൻ ആണ്. തുടർന്നും ആയിരിക്കും.

മഞ്ഞപ്പട എന്ന പ്രസ്ഥാനം എന്നും ഫുട്ബാളിന്റെ കൂടെ നിന്നവരാണ്. മറ്റ് ഫാൻസ്‌ മോശമായി സംസാരിക്കുമ്പോൾ പോലും മഞ്ഞപ്പട നൽകുന്ന സപ്പോർട്ടിനെ കുറിച് റാഫി അടക്കമുള്ള മുൻ താരങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മഞ്ഞപ്പടയുടെ അഭിപ്രായങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ കൂടെ മഞ്ഞപ്പട തുറന്ന് പറയാറുണ്ട്. മഞ്ഞപ്പടയിലെ ഏതെങ്കിലും ഒരാൾ പറഞ്ഞത് മഞ്ഞപ്പടയുടെ അഭിപ്രായം ആയി കണക്കാക്കരുത്.

#StopCyberBullying

ഈ പ്രശ്നം മഞ്ഞപ്പത്രക്കാർ ആഘോഷമാക്കിയ അന്ന് മുതൽ, ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവർ പോലും തിരിഞ്ഞു കൊത്തി അവസരം മുതലാക്കാൻ ശ്രമിച്ചപ്പോൾ സത്യം മനസ്സിലാക്കി കൂടെ നിന്ന എല്ലാ മഞ്ഞപ്പട മെമ്പേഴ്സിനും നന്ദി അറിയിക്കുന്നു. നമ്മൾക്ക് നമ്മളുണ്ട് എന്ന് ലോകത്തിന് നിങ്ങൾ കാണിച്ചു കൊടുത്തിരിക്കുന്നു. നന്ദി... നന്ദി.... നന്ദി....#AgainstCyberBullying

You can Comment your opinions hereComment your opinions

You can check everything you wannt know about ISL 2018-2019 from: Indian Super League 2018-2019

Share your News with us

Latest Release