വിനീത് - ബോൾ ബോയി പ്രശ്നത്തിന്റെ വിശദീകരണം തേടുന്നതിനായി ACP വിളിച്ചു ചേർത്ത യോഗത്തിലുൾപ്പടെ CK വിനീതും വിനീതിന്റെ പ്രതിനിധികളായി എത്തിയവരും ആവർത്തിച്ചു സമ്മതിച്ച കാര്യം ആണ് 'ഞങ്ങളുടെ പരാതി മഞ്ഞപ്പട എന്ന പ്രസ്ഥാനത്തിന് എതിരല്ല. മഞ്ഞപ്പടയിൽ അംഗമായിട്ടുള്ള വിവാദമായ ശബ്ദസന്ദേശം അയച്ച ആൾക്കെതിരെ ആണ്. മഞ്ഞപ്പട എന്ന ഫാൻസ് ക്ലബ്ബിലെ എല്ലാവരും മോശക്കാരല്ല. 90% ആളുകളും നല്ല ഫുട്ബോൾ പ്രേമികൾ ആണ്. ബാക്കി ഉള്ള 10% ആൾക്കാരെ സൂക്ഷിക്കേണ്ടത് മഞ്ഞപ്പട ആണ് ' എന്ന്.
നാളെ മഞ്ഞപ്പടയുടെ ഒഫിഷ്യൽ സ്റ്റെറ്റ്മെന്റോടെ ഈ വിഷയം അവസാനിപ്പിക്കാം എന്ന ഉഭയ സമ്മത പ്രകാരം ഉള്ള തീരുമാനത്തിന് ശേഷവും മഞ്ഞപ്പട കുറ്റം ഏറ്റു പറഞ്ഞു എന്നും മഞ്ഞപ്പട പിരിച്ചു വിടുന്നു എന്നും ഒക്കെയുള്ള വ്യാജ വാർത്തകൾ പ്രചരിപിക്കുന്ന ഓൺലൈൻ മഞ്ഞപ്പത്രങ്ങൾക്ക് എതിരെ മഞ്ഞപ്പട നിയമോപദേശം തേടുകയും കേസ് അനേഷണ ചുമതല ഉള്ള ഉദ്യോഗസ്ഥനായി ഇതേ കാര്യം ചർച്ച ചെയ്യുകയും ചെയ്തിരിക്കുന്നു. അദ്ദേഹം അനേഷണം ഉറപ്പ് തരികയും ചെയ്തിട്ടുണ്ട്. തുടർന്ന് വരുന്ന ദിവസങ്ങളിൽ ഈ കാര്യത്തിൽ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
You can Comment your opinions hereComment your opinions
You can check everything you wannt know about ISL 2018-2019 from: Indian Super League 2018-2019