Superhero/ Action
Sony Marvel Universe ലെ ആദ്യ സിനിമ ആണ് Venom.മാർവെൽ കോമിക്സിലെ ക്യാരക്ടർ "VENOM" ആണ് സിനിമയുടെ പ്രധാന കഥാപാത്രം
ലൈഫ് ഫൌണ്ടേഷൻ എന്ന ബയോഎഞ്ചിനീറിങ് കമ്പനിയിലേക്ക് സ്പേസിൽ നിന്നും "Symbiotesസുമായി വരുന്ന ഷിപ്പ് ഭൂമിയിൽ വച്ച് തകരുകയും.അതിൽനിന്നും മൂന്നു symbiotes എന്ന് വിളിക്കുന്ന എലിയൻ മെറ്റീരിയൽ കമ്പനി കണ്ടെത്തി അവരുടെ പരീക്ഷണ സ്ഥലത്തു എത്തിക്കുന്നു .കമ്പനി CEO ആയ Carlton Drake ( Riz Ahmed) Symbiotes മനുഷ്യരിൽ പരീക്ഷിക്കുന്നു.നിയമപരമായി അല്ലാതെ പുറംലോകമറിയാതെ നടത്തുന്ന പരീക്ഷണങ്ങൾ നഗരത്തിലെ പ്രധാന പത്രറിപ്പോർട്ടർ "Eddie Brock"(Tom Hardy) യുടെ ചെവിയിൽ എത്തുന്നു. ഇ വാർത്ത പുറംലോകതെ അറിയിക്കാൻ റിപ്പോർട്ട് ചെയ്യാനായി രഹസ്യമായി ലൈഫ് ഫൗണ്ടേഷന്റെ പരീക്ഷണശാലയിൽ എത്തുന്ന Eddie യുടെ ശരീരത്തിൽ ഒരു Symbiote പ്രവേശിക്കുന്നു. അവിടുന്നു രക്ഷപെടുന്ന Eddie യെ തേടി Drake ഇന്റെ ആളുകൾ എത്തുന്നു.
ഒരുപാടു നെഗറ്റീവ് റിവ്യൂസ് വന്ന സിനിമ ആണ് venom. അതുകൊണ്ടു താനെ ഒട്ടും പ്രതീക്ഷ ഇല്ലാതെ ആണ് കണ്ടത്. അനാവശ്യമായതും പരസ്പര ബന്ധമില്ലാത്തതും ആയ ചിലരംഗങ്ങൾ ആണ് സിനിമയുടെ നെഗറ്റീവ്. R Rated ആയി എടുക്കാമായിരുന്നു സിനിമ എങ്കിൽ കുറച്ചു കുടി നന്നായേനെ.പോസറ്റീവ് ആയി ടോം ഹാർഡിയുടെ മികച്ച പ്രകടനം Venomത്തിന്റെ CGI പിന്നെ 3D എഫ്ഫക്റ്റ് എന്നിവയാണ്.ചിത്രത്തിൽ രണ്ടു ക്രെഡിറ്റ് ആണ് ഉള്ളത് ആദ്യത്തേത് Sony Marvel Universe ലെ ഇനി വരാനിരിക്കുന്ന സിനിമയെ കുറിച്ചാണ്.അത് തുർച്ചയായും കാണുക.രണ്ടാമത്തേത് വരാൻ പോകുന്ന മറ്റൊരു യൂണിവേഴ്സിലെ അനിമേഷൻ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ ആണ്.
My Rating : 2.5/5
You can check everything tou wanna know about the movie from: Venom