Genre: Mystrey/Thriller
Language: English
Year: 2019
2017ലെ GET OUT സിനിമയുടെ സംവിധായകനും എഴുത്തുകാരനും ഓസ്കാർ പുരസ്‌കാര ജയതാവും കൂടിയായ “Jordan Peele” എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ സിനിമയാണ് Us (2019)
1986ൽ കുട്ടിയായ Adelaide അവളുടെ മാതാപിതാക്കളോട്‌ടൊപ്പം കടൽത്തീരത്തെ അവധികളാഘോഷത്തിലാണ്.അമ്യൂസ്‌മെന്റ് പാർക്കിനോട് ചേർന്നുള്ള കടൽത്തീരത്തിൽ കുട്ടികളെ അല്പം പേടിപ്പിക്കാനുള്ള അമ്യൂസ്‌മെന്റ് ഫൺറൈഡിൽ അവൾ അമ്മയും അച്ഛനും കാണാതെ കേറുന്നു. പേടിപ്പെടുത്തുന്ന മുറിയിലെ കാഴ്ചകൾ അവളെ ഭയപ്പെടുത്തുന്നു അതിൽ നിന്നും ഓടിയോടി അവൾ എത്തുന്നത് അവിടുത്തെ കണ്ണാടികൾ കൊണ്ട് നിർമ്മിച്ച റൂമിലാണ് അവിടെ അവൾ അവളെപോലെ മറ്റൊരു Adelaideനെ കാണുന്നു ആദ്യം അതൊരു പ്രതിബിംബം മാത്രമാണ് എന്നാണവൾ കരുതിയത് ഒരുപേക്ഷെ അവളുടെ തോന്നലായിരിക്കാം എന്തായാലും അതുകണ്ടു പേടിച്ചു സംസാരശേഷി നഷ്ടപെട്ട നിലയിലാണ് അവൾ അമ്മയും അച്ഛന്റെയും അടുത്ത് തിരിച്ചെത്തുന്നത്. വർഷങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞു ഭർത്താവിനും മക്കൾക്കും ഒപ്പം Adelaide അവിടെ അതെ കടൽത്തീരത്തെത്തുകയാണ്. അവൾ ഭർത്താവിനോടോ മക്കളോടോ പറയാത്ത കുട്ടികാലത്തെ ഓർമ്മകൾ ഉറങ്ങുന്ന അതെ സ്ഥലത്തേക്ക് എത്തിയ അവിടെ അവളെ കാത്തിരിക്കുന്നത് എന്താവും ? അന്നത്തെ കുഞ്ഞു Adelaide കണ്ടത് യാഥാർഥ്യമാണോ? അതോ അവളുടെ തോന്നലാണോ ? ഇതിനൊക്കെയുള്ള ഉത്തരമാണ് US എന്ന സിനിമ.
ചിത്രത്തിന്റെ തുടക്കം മുതൽ മിസ്റ്ററി യാണ് നമ്മളെ പിടിച്ചിരുത്തുന്ന തുടക്കം മികച്ച സംഗിതം പേടിപ്പെടുത്തുന്ന ബിജിഎം കൊണ്ടും ഇന്റെരെസ്റ്റിംഗ് ആയിട്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. അത്തരമൊരു ചിത്രത്തിൽ അവിടെ അവിടെയായി ചിരിക്കാനുള്ള വകയുമുണ്ട്. ചിത്രത്തിൽ Adelaide ന്റെ ഭർത്താവ് Gabe അത്ര സീരിയസ് അല്ലാത്ത ഫണ്ണി റോൾ ആണ്. ചിത്രത്തിലെ എല്ലാരും നന്നായി അഭിനയിച്ചു അവരവരുടെ റോളുകൾ ഭംഗിയാക്കി. ഒരുപാടു ബ്രൂട്ടൽ വയലൻസ് നിറഞ്ഞ രംഗങ്ങൾ ചിത്രത്തിലുണ്ട്.മനുഷ്യനാണ് മനുഷ്യന്റെ ഏറ്റുവും വലിയ ശത്രു എന്നത് സിനിമയിലൂടെ സംവിധായകൻ നമ്മളെ അറിയിക്കാൻ ശ്രമിക്കുന്നു ഒപ്പം ഹോളിവുഡിലെ ചില ക്ലിഷേ രംഗങ്ങളെ ട്രോള് ചെയ്തിട്ടുമുണ്ട് പിന്നെ ക്ലൈമാക്സിൽ ചെറിയൊരു ട്വിസ്റ്റ് കൂടെ ഉണ്ട്. ചിത്രത്തിന്റെ സംഗീതവും അവതരണവുമാണ് ഏറ്റവും വലിയ പോസിറ്റീവുകൾ. Get Out പോലെ Us നിന്നും സംവിധായകൻ പറയാതെ പറഞ്ഞ കാര്യങ്ങൾ നമ്മുക്ക് സിനിമ കഴിയുമ്പോൾ ആലോചിക്കാൻ ഉണ്ടാവും. കൂടാതെ സിനിമയിലെ സംഭവങ്ങൾ പൂർണമായും വിശദികരിച്ചിട്ടില്ല അതിനാൽ സിനിമയുടെ രണ്ടാംഭാഗം വരാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ റിലീസിന് ശേഷം വളരെ മികച്ച റിവ്യൂസും അഭിപ്രയങ്ങളും വന്നിരുന്നു. സിനിമ കണ്ടപ്പോൾ അത്രെയും മികച്ചതായി തോന്നിയില്ല. കേരളത്തിൽ വളരെ കുറച്ചു തിയേറ്ററിൽ മാത്രമേ റിലീസ് ആയിട്ടുള്ളു പലേടത്തും ഒന്നോ രണ്ടോ ഷോകൾ മാത്രമാണുള്ളത്. അമിതപ്രതീക്ഷയില്ലാതെ കാണാൻ പോയാൽ ഇഷ്ടമാവും.
My Rating : 3/5,Watchable
You can check everything tou wanna know about the movie from: Us (2019 film)
To check his blog visit: here