Genre: Drama/Thriller
Language: Hindi
Year: 2019
ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe അത് ബെയ്‌സ് ചെയ്തു ഒരുപാടു ഹോളിവുഡ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുപോലെ 2016 സെപ്തംബര് 29 നു ഇന്ത്യ പാക് ഒക്കുപൈഡ് കാശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബെയ്‌സ് ചെയ്തു എടുത്ത പടമാണ് URI : The Surgical Strike.
ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖയായ ലൈൻ ഓഫ് കണ്ട്രോൾ ( LOC)യുടെ അടുത്തുള്ള പട്ടണമാണ് URI അവിടെയുടെ ഇന്ത്യൻസൈനിക ക്യാമ്പിൽ തീവ്രവാദികൾ ആക്രമണം നടത്തുകയും പതിനെട്ടു പട്ടാളക്കാർ മരിക്കുകയും ചെയ്തു. Hizbul Mujahideen ഭീകരനായ Burhan Wani യുടെ മരണത്തിനു പ്രതികാരം എന്നോണമായിരുന്നു അങ്ങനൊരു ഭീകരാക്രമണം. അതിനു ഇന്ത്യയുടെ ഭാഗത്തു നിന്നുമുള്ള തിരിച്ചടി ആയിരുന്നു URI ആക്രമണത്തിന് 11 ദിവസങ്ങൾക്കു ശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്. പാകിസ്ഥാൻ ആർമി അറിയാതെ LOC കടന്നു പോയി അവിടെയുള്ള ഭീകരവാദികളെ വധിച്ചു ഇന്ത്യൻ സൈന്യം സുരക്ഷിതമായി തിരിച്ചെത്തി. ആദ്യം നടന്ന URI ആക്രമണം മുതൽ സർജിക്കൽ സ്ട്രൈക്ക് വരെയുള്ള സംഭവങ്ങളാണ് സിനിമയിൽ കാണിച്ചിട്ടിട്ടുള്ളത്.
ശത്രുരാജ്യമായ പാകിസ്ഥാനിൽ കടന്നു ചെല്ലുക എന്നതിനേക്കാൾ റിസ്ക് അവിടെപ്പോയി ആക്രമണം നടത്തി തിരിച്ചുവരിക എന്നതാണ്.ചിത്രത്തിന്റെ ആദ്യ പകുതി ഫാമിലി ഡ്രാമയാണ് അതോടൊപ്പം ഉറിയിൽ നടന്ന ആക്രമണവും കാണിക്കുന്നു.ഇന്റെർവെലിന് ശേഷമാണു സർജിക്കൽ സ്ട്രൈക്ക് കാണിക്കുന്നത്. സിനിമയുടെ ആക്ഷൻ രംഗങ്ങൾ വേറെ ലെവൽ അതിനൊത്ത ബിജിഎം കൂടെയായപ്പോൾ മികച്ച തിയേറ്റർ അനുഭവമായിമാറി. പൊളിറ്റിക്കൽ ബൂസ്റ്റിംഗ് സിനിമയിലില്ല എന്നാൽ ഇന്ത്യയുടെ ടെക്നോളജിയെ ഓക്കേ അല്പമൊന്നു പെരുപ്പിച്ചുകാണിച്ചിട്ടുണ്ട്.സിനിമയുടെ മൊത്തം ചെലവ് 50 കോടി മാത്രമാണ് എന്ന് കണ്ടു കഴിയുമ്പോൾ നിങ്ങൾ വിശ്വസിക്കില്ല അത്രെ അസാധ്യ മേക്കിങ് തന്നെയാണ് കാരണം. മികച്ച സിനിമ മികച്ച വിജയം നേടി മുന്നേറുകയാണ് കളക്ഷൻ 100കോടിയോടു അടുത്ത് എത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ കൂടുതലും മൾട്ടിപ്ലസ് തീയേറ്ററിലാണ് സിനിമ റിലീസ് ചെയ്തത് ഹിന്ദി സിനിമയായതിനാൽ അധികം ആളുകൾ കാണാൻ എത്തില്ല എന്നതാവാം കാരണം. മികച്ച വിജയം കാരണം കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തുന്ന അതിനാൽ തിയേറ്റർ കൂടുകയാണ്. തീർച്ചയായും കാണുക
My Rating : 4/5,Must Watch
You can check everything tou wanna know about the movie from: Uri: The Surgical Strike