ജീവിതത്തിന്റെ എല്ലാ മേഖലയിലും ടെക്നോളജി കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരുപേക്ഷെ അമിതമായി ടെക്നോളജി ഉപയോഗിക്കുന്ന സമൂഹത്തിൽ നടക്കുന്ന ഒരു കഥയാണ് UPGRADE തന്റെ ഫ്രണ്ട് ആയ Eron നെ കണ്ടിട്ട് വീട്ടിലേക്ക് തിരിച്ചുവരുന്ന യാത്രക്കിടയിൽ ഗ്രേനെയും അവന്റെ ഭാര്യയെയും ക്രിമിനൽ സംഘം ആക്രമിക്കുകയും ഗ്രേ പാരലൈസ്ഡ് ആവുകയും ഭാര്യ കൊല്ലപ്പെടുകയും ചെയ്യുന്നു. പോലീസിന് പോലും കണ്ടുപിടിക്കാൻ കണ്ടുപിടിക്കാൻ പറ്റുന്നില്ല ക്രിമിനലുകളെ.തനിക്കൊരിക്കലും എണിറ്റു നടക്കാൻ പറ്റില്ലെന്നു മനസിലായ ഗ്രേ ആത്മഹത്യക്കു ശ്രമിക്കുന്നു തുടർന്നു ഹോസ്പിറ്റലിലാവുന്ന ഗ്രേയോട് ഫ്രണ്ട് ആയ "Eron" സ്വന്തമായി വികസിപ്പിച്ച STEM എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിവൈസ് സ്‌പൈനൽ കോഡിൽ ഫിറ്റ് ചെയ്താൽ Grey ക്കു ജീവിതത്തിലേക് തിരിച്ചുവരാം എന്ന് പറയുന്നു ഡിവൈസ് ഫിറ്റ് ചെയ്തതും സർജറിയും രഹസ്യമാക്കി വയ്ക്കണം എന്നാണ് അവർക്കിടയിലുള നിബന്ധന. ആദ്യം സമ്മതിക്കുന്നിലെങ്കിലും തന്റെ ഭാര്യയെ കൊന്നവരെ കണ്ടെത്താനായി ഗ്രേ STEM ഫിറ്റ് ചെയ്യുന്നു. സാധാരണ ഇത്തരം സിനിമകളിൽ അനാവശ്യ ടെക്നോളജിയും ഓവർ vfx എഫ്ഫക്റ്റ് ഓക്കേ വച്ച് തട്ടിക്കൂട്ടറാണ് പതിവ് എന്നാൽ ഇതിൽ മികച്ച കഥയും സസ്‌പെൻസും ത്രില്ല് തരുന്ന വയലന്റ് ആക്ഷൻ രംഗങ്ങളും കൊണ്ട് ഒരു നിമിഷം പോലും ബോറിങ് ആവാതെ മികച്ച രീതിയിൽ എടുത്തിട്ടുണ്ട്. ഇതിന്റെ ഡയറക്ടർ ആണ് Saw (2004), DeadSilence & Insidious 1 & 2 ഇന്റെയും റൈറ്റർ. കൂടാതെ insidious chapter 3 യുടെ സംവിധായകനും.
My Rating : 4/5
Final Verdict: ഇ സിനിമ നിങ്ങളെ ഒരിക്കലും നിരാശപെടുത്തില്ല അതുകൊണ്ടു തീർച്ചയായും കാണുക.
You can check everything tou wanna know about the movie from: Upgrade