Polar Review by Abhijith A G

Safe to Watch3 out of 53/5
Posted By : Abhijith A G | Date : 25-01-2019

Genre: Action Thriller

Language: English

Year: 2019

Polar Review in Malayalam by Abhijith A G|One Time Watcher Movie with 3/5 Ratings

Polar എന്ന ഡാർക്ക് ഹോഴ്സ് കോമിക്കിന്റെ ഗ്രാഫിക്‌ നോവൽ "Polar Came From Cold " ആസ്പദമാക്കിയെടുത്ത ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

Polar Cast

ഇന്റർനാഷണൽ ഹിറ്റ് മാൻ ആയ "Kaiser Black " എന്ന് വിളിപ്പേരുള്ള Ducan Vizla ജോലിയിൽ നിന്നും റിട്ടയേർഡ് ആവുകയാണ്. ആളുകളെ കൊല്ലുന്നതിനുള്ള സമ്പാദ്യം മുഴുവനുമുള്ളതു ജോലിചെയ്യുന്ന കമ്പനിയിലാണ്. റിട്ടയർ ആവുമ്പോൾ അതിൽനിന്നും വലിയൊരു തുക Ducan കിട്ടും. എന്നാൽ ഇത് കമ്പനിക്ക് നഷ്ട്ടം വരുത്തും കമ്പനിയിലെ റൂൾ പ്രകാരം ജോലിക്കിടയിൽ ഹിറ്റ് മാൻ മരിക്കുകയാണെകിൽ പൈസ മുഴുവനും കമ്പനിക്ക് എടുക്കാം. അതിനാൽ വയസായ ഹിറ്റ് മാൻ മാരെ അവർ തിരഞ്ഞു പിടിച്ചു കൊന്നുകളയുന്നു. റിട്ടയേർഡ് ആവാൻ 14 ദിവസം മാത്രമുള്ള Ducan നെ അവർ അവസാനമായി ഒരാളെ കൊല്ലാൻ ഏൽപിക്കുന്നു അതോടൊപ്പം Ducan നെ കൊല്ലാനാണ് അവരുടെ പ്ലാൻ. ഇതറിയാതെ Ducan ലാസ്റ്റ് ജോലിക്കായി പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.

Polar

കേന്ദ്ര കഥാപാത്രമായ "Ducan"നെ "Mads Mikkelsen" അവതരിപ്പിക്കുന്നു. കോമിക്ക് ബെയ്‌സ് ചെയ്തുള്ള സിനിമയായതിനാൽ ചിത്രത്തിന്റെ അവതരണത്തിന് കോമിക്ക് സ്റ്റൈൽ ഉണ്ട്. ന്യൂഡിറ്റി,സെക്സ് രംഗങ്ങൾ അതുപോലെ വിയലിൻസ് വേണ്ടുവോളമുണ്ട്. ആക്ഷൻ രംഗങ്ങളിൽ ആളുകളെ കൊല്ലുന്നതൊക്കെ മാക്സിമം ബ്രൂട്ടൽ ആയിട്ടാണ്. ചിലതൊക്കെ നമ്മുടെ "Punisher" ടിവി സീരിസിനെ പോലെ ഉണ്ട്. തുടക്കത്തിൽ Ducanന്റെ ആക്ഷൻ രംഗങ്ങൾ കുറവാണ്. അവസാനം ഭാഗങ്ങൾ ബ്ലഡ് വയലാൻസ് നിറഞ്ഞതാണ് ക്ലൈമാക്സിൽ ചെറിയ ട്വിസ്റ്റ് വരുന്നുണ്ട് അതുപോലെ അടുത്ത ഭാഗത്തെ കുറിച്ചുള്ള സൂചന തന്നു അവസാനിപ്പിക്കുന്നു. ചിത്രം ജനുവരി 25നു നെറ്റ്ഫ്ലിക്കസ് വഴി റിലീസ് ചെയ്യും. സിനിമ ഇറങ്ങിയിട്ടില്ലാത്തതിനാൽ ഇതിന്റെ റിവ്യൂ എങ്ങും വന്നിട്ടില്ല. ആക്ഷൻ ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരുതവണ കാണാൻ ഉള്ളതുണ്ട്.

My Rating : 3/5,One Time Watcher

You can check everything tou wanna know about the movie from: Polar

Latest Release