John Wick: Chapter 3 – Parabellum Review by Abhijith A G

Safe Watch3.5 out of 53.5/5
Posted By : Abhijith A G | Date : 18-05-2019

Genre: Action Thriller

Language: English

Year: 2019

John Wick: Chapter 3 – Parabellum Review  in Malayalam by Abhijith A G|One Time Watcher Movie with 4/5 Ratings

ജോൺവിക്ക് ആക്ഷൻ ത്രില്ലെർ സിനിമ സീരിസിലെ മൂന്നാമത്തെ സിനിമയാണ് ജോൺ വിക്ക് 3.

ജോൺ വിക് രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്നുമാണ്‌ ജോൺ വിക് 3 തുടങ്ങുന്നത്. ഹൈ ടേബിൾ മെമ്പറിനെ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ചു കൊന്നതിനാൽ തലയ്ക്കു പതിനാല് മില്യൺ ഡോളർ വിലയിട്ടു ജോൺ വിക്ക് ഒരു “Excommunicado” അയി മാറാൻ മിനിറ്റുകൾ ശേഷിക്കെ അവിടെനിന്നും എങ്ങനേലും രക്ഷപെടാൻ ജോൺ ശ്രമിക്കുന്നു എന്നാൽ അവനെ ആരും സഹായിക്കുന്നില്ല കാരണം കോണ്ടിനെന്റൽ നിയമങ്ങൾ തെറ്റിച്ചാൽ മരണമാണ് ശിക്ഷ. ഭീമമായ തുക കിട്ടനായി കൂട്ടമായി ആളുകൾ ജോൺ വിക്കിനെ കൊല്ലാനായി ഏന്തുന്നതും അവരോട് പൊരുതുന്ന യുദ്ധം ചെയുന്ന ജോൺ വിക്കുമാണ് സിനിമയിലുള്ളത്

John Wick: Chapter 3 – Parabellum

ജോൺ വിക്ക് സിനിമകളിൽ ഒന്നിനും കാര്യമായ കഥയില്ല പകരം ചടുലമായ ആക്ഷൻ രംഗങ്ങളും അവയൊക്കെ ചിട്ടയോടെ ഷൂട്ട് ചെയ്തു അവതരിപികുന്നതുമാണ് ജോൺ വിക്ക് സിനിമകളിലെ പ്രധാന ആകർഷണം.സിനിമയുടെ തുടക്കം മുതൽ ആക്ഷൻ രംഗങ്ങളാണ് മറ്റു രണ്ടു സിനിമകളിലെ കാലും വയലെന്സ് രംഗങ്ങൾ ഇവിടെ കൂടുതലാണ് അദ്യ പകുതിയിൽ ലാഗ് ഉണ്ടാകുന്ന ചില അനാവശ്യ രംഗങ്ങളുണ്ട്. ഹല്ലെ ബെറി ചെയ്ത റോൾ ഒപ്പം വരുന്നു നായയുടെയും ആക്ഷൻ രംഗങ്ങൾ കുറച്ചു നേരമേ ഉള്ളുവെങ്കിലും നന്നായിരുന്നു. ക്ലൈമാക്സിന് മുൻപുള്ള വില്ലനും ജോൺനുമായുള്ള ആക്ഷൻ രംഗങ്ങൾ ആയിരുന്നു ഏറ്റുവും മികച്ചത്. ഇന്ത്യ സെൻസർ ബോർഡ് കുറച്ചു ബ്രൂട്ടൽ രംഗങ്ങൾ കട്ട് ചെയ്തിട്ടുണ്ട് എന്നാൽ അതിനേക്കാളും മാരകമായ ഭാഗങ്ങൾ കട്ട് ചെയ്തിട്ടുമില്ല.മൊത്തത്തിൽ ഇതുവരെ ഇറങ്ങിയ ജോൺ വിക്ക് സിനിമകളിൽ ഏറ്റുവും വയലെന്സ് ആക്ഷൻ രംഗങ്ങൾ കാണാനായി ആക്ഷൻ ത്രില്ലെർ പ്രേമികൾക്ക് ടിക്കറ്റ് എടുക്കാം.

My Rating : 4/5,Must Watch

You can check everything tou wanna know about the movie from: John Wick: Chapter 3 – Parabellum

To check his blog visit: John Wick: Chapter 3 – Parabellum (2019)

Latest Release