Genre: Fantasy/Sci-Fi
Language: English
Year: 2019
ഗോഡ്‌സില്ല 2014 സിനിമയുടെ രണ്ടാം ഭാഗവും,ഗോഡ്‌സില്ല ഫാഞ്ചെസിയിലെ മുപ്പത്തിഅഞ്ചാമത്തെ സിനിമയും,ഹോളിവുഡ് സ്റ്റുഡിയോ പ്രൊഡ്യൂസ് ചെയുന്ന മൂന്നാമത്തെ അമേരിക്കൻ മോൺസ്റ്റർ സിനിമയാണിത്.
മനുഷ്യർക്ക് മുൻപേ ഭൂമിയിൽ ജീവിച്ചിരുന്ന മോൺസ്‌റ്റേഴ്‌സായ ടൈറ്റൻസിനെ പിന്തുടരുകയും പഠിക്കുകയും ചെയുന്ന സങ്കടനയായ മൊണാർക്കിൽ ജോലി ചെയുന്ന എമ്മയെയും മകളെയും ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടു പോകുന്നു. എമ്മ വികസിപ്പിച്ചെടുത്ത ടൈറ്റൻസിനു മാത്രം കേൾക്കാൻ പറ്റുന്ന താരഗങ്ങൾ ഉണ്ടാക്കുന്ന ഓർക്ക എന്ന ഉപകരണം ഉപയോഗിച്ച് ഭൂമിയിൽ കാലങ്ങളായി ഉറങ്ങിക്കിടക്കുന്ന ടൈറ്റൻസിനെ ഉണർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ടൈറ്റൻസിനെ ഓരോന്നിനെയും അവർ ഉണർത്തുന്നു അവയൊക്കെ ഭൂമിയിൽ നാശം വിതകുന്നതും മനുഷ്യരോടൊപ്പം അവയെ നേരിടാനായി ഗോഡ്‌സില്ല എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
ആദ്യ ഗോഡ്‌സില്ല ചിത്രത്തിന്റെ തുടർച്ചയായിട്ടാണ് സിനിമ തുടങ്ങുന്നത്. പേടിപ്പെത്തുന്നതും ദൃശ്യഭാഗിയുള്ളതുമായ ടൈറ്റൻസ് ഓരോന്നായി സിനിമയിൽ എത്തുന്നു ഒപ്പം ഗോഡ്‌സില്ലയും.ആദ്യ ചിത്രത്തിൽ കുറിച്ച നേരം മാത്രം ഉണ്ടായിരുന്ന ഗോഡ്‌സില്ലയുടെ കമ്പ്ലീറ്റ് ഷോ ആണ് ഇതിലുള്ളത്. മികച്ച വിശ്വാൽ എഫക്ട് അതിനൊത്ത സൗണ്ട് എഫ്ഫക്റ്റ് ഒപ്പം നല്ല സംഗീതവും ഇതൊക്കെയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവുകൾ. ഗോഡ്‌സില്ലയും മറ്റു ടൈറ്റൻസിനുമാണ് ചിത്രത്തിൽ പ്രാധാന്യം അത്കൊണ്ടുതന്നെ ഹ്യൂമൻസിനു കഥയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. മോൺസ്റ്റർ മൂവി ആണെകിലും മനുഷ്യരുടെ കഥയിൽ ആവശ്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല അതാണൊരു നെഗറ്റീവ്. ടൈറ്റിൻസിനെ ആസ്പദമാക്കി ഇനിയും സിനിമകൾ വരും. അതുപോലെ ഗോഡ്‌സില്ല vs കോങ്ങ് സിനിമയുടെ സൂചനകളും ചിത്രത്തിലുണ്ട്.ആദ്യ ഗോഡ്‌സില്ല സിനിമ ഇഷ്ടപെട്ടവർക്കു നല്ലൊരു തിയേറ്റർ അനുഭവം നൽകാനും ഒരുതവണ കാണാനുള്ളതുണ്ട്.
NB : ചിത്രത്തിൽ ഒരേയൊരുപോസ്റ്റ് ക്രെഡിറ്റ് രംഗം മാത്രമാണുള്ളത് അത് മറക്കാതെ കാണുക.
You can check everything tou wanna know about the movie from: Godzilla: King of the Monsters
To check his blog visit: Godzilla: King of the Monsters (2019)