Creed II Review by Abhijith A G

Creed II Review by Abhijith A G

Safe to Watch3.5 out of 53.5/5
Posted By : Abhijith A G | Date : 30-11-2018

Genre : Sports/Drama

Language: English

Year: 2018

Creed II Cast

റോക്കി സിനിമ സീരിസിലെ എട്ടാമത്തെ സിനിമയും അതിന്റെ സ്പിൻ ഓഫ് ആയ Creed (2015) സിനിമയുടെ സിക്വൽ കൂടിയാണ് Creed 2 (2018). Creed 2 കാണുന്നതിന് മുൻപായി നിർബദ്ധമായും Creed(2015) കാണണം. Rocky സീരീസ് കൂടെ കണ്ടാൽ അത്രെയും നല്ലത്. ആദ്യ ക്രീഡ് സിനിമയിലെ Stallone & Jordan പിന്നെ നായികയായി പാട്ടുകാരിയും, നടിയും കൂടിയായ Tessa Tompsonഉം ക്രീഡ് 2 വിലുണ്ട്.

Creed II Poster

അഡോണിസ് ക്രീഡ് ഇന്ന് അറിയപ്പെടുന്ന ബോക്സിർ ആണ് അനേകം വിജയങ്ങൾ അവന്റെ പേരിൽ ഉണ്ട്. വിജയവഴിയിൽ മുന്നേറികൊണ്ടിരിക്കുന്ന അവന്റെ മുൻപിൽ അവസാനം ലോക ബോക്സിങ് കിരീടവും കിഴടങ്ങുന്നു.ക്രീഡിന്റെ പരിശീലകനും വഴികാട്ടിയുമായി റോക്കിയും ഒപ്പമുണ്ട്. അങ്ങെനെ ലോകകിരീടം നേടി ഫാമിലിയും കാര്യവുമൊക്കെയായി ഇരിക്കുന്ന ക്രീഡിനെ ഇവാൻ ഡാർഗോയുടെ മകൻ വിക്ടർ ഡ്രാഗോ ബോസിങ് ചലഞ്ചുചെയുന്നു. ക്രീഡിനെ തോല്പിക്കാനായി ജനിച്ച നാൾമുതൽ പരിശീലിക്കുന്ന ഒരാളാണ് വിക്ടർ. അവന്റെ അച്ഛന് ക്രീഡിനോട് പഴയ ചില കണക്കുകൾ തിരിക്കാനുണ്ട്.പണ്ട് ഇവാൻ ഡ്രാഗോ 1985ലെ മത്സരത്തിൽ ക്രീഡിന്റെ അച്ഛനെ കൊല്ലുന്നു. പിന്നീട് ഡ്രാഗോയെ റോക്കി തോല്പിക്കുന്നു.പഴയ കണക്കുകൾ തീർക്കാനായി വരുന്ന ഡ്രാഗോയും എതിരാളിയെ മൃഗീയമായി നേരിടുന്ന വിക്ടറും അവരെ നേരിടാനായി റോക്കിയും ക്രീഡയും. തുടർന്നുള്ള സംഭവവികാസങ്ങൾ ആണ് സിനിമ

Creed II

സ്പോർട്സ് ഡ്രാമ സിനിമയായ ആദ്യ ഭാഗം പോലെയാണ് ക്രീഡ് 2 വും. അവതരണം ആദ്യ സിനിമയെക്കാളും മികച്ചതാണ്. ക്രീഡ് & റോക്കി ചേർന്നുള്ള ചെറിയ കോമഡി രംഗങ്ങൾ, ക്രീഡിന്റെ കാമുകി- ഭാര്യ ആയി അഭിനയിച്ച ടെസ്സയും മികച്ചു നിന്നു. ടെസ്സ കമ്പോസ് ചെയ്തു പാടിയ പാട്ടുകൾ ആദ്യ ക്രീഡ് സിനിമയിലും ഇതിലും ഉപയോഗിച്ചിട്ടുണ്ട്. സിനിമയിലും ടെസ്സ ഒരു ഗായികയുടെ റോൾ ആണ് ചെയുന്നത്.

Creed II Emotions

ക്ലൈമാക്സും ബോക്സിങ് രംഗങ്ങളും കൂടാതെ ഇമോഷണൽ രംഗങ്ങളും ആവശ്യത്തിന് തമാശകളും ചേർത്ത് മൊത്തത്തിൽ ആദ്യ സിനിമയേക്കാൾ നന്നായി എടുത്തിട്ടുണ്ട്. തീർച്ചയായും തിയേറ്ററിൽ നിന്നും കണ്ടു ആസ്വദിക്കുക.

My Rating : 3.5/5

You can check everything tou wanna know about the movie from: Creed II

Comments

Latest Release