Genre: Superhero
Language: English
Year: 2019
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഇരുപത്തിഒന്നാമത്തെ ചിത്രവും മാർവെൽ യൂണിവേഴ്സിന്റെ ചരിത്രത്തിലെ ആദ്യ ഫീമെയിൽ സോളോ സൂപ്പർഹീറോ സിനിമയാണ് ക്യാപ്റ്റൻ മാർവെൽ.
സൗരയൂഥത്തിലെ ഗ്രഹമായ ക്രിയുടെ തലസ്ഥാനമായ ഹാലയിലെ സ്റ്റാർഫോഴ്‌സ് മെമ്പറാണ് ” Vers ” (Brie Larson).ഭൂമിയിലെ തന്റെ ജീവിതത്തിനെ കുറിച്ച് വ്യക്തമല്ലാത്ത ഓർമകൾ മാത്രമുള്ള അവൾ സൂപ്പർഹീറോ കഴിവും ശക്തിയും നിയന്ത്രിക്കാനുള്ള കടുത്ത പരിശീലനത്തിലാണ്. അവളുടെ പരിശീലനം പൂർത്തിയാവുന്നതിനു മുൻപേ തന്നെ ഹാലയുമായി യുദ്ധത്തിൽ ഉള്ള രൂപം മാറാൻ കഴിയുന്ന Skrullsന്റെ കൈയിൽ അബദ്ധത്തിൽ Vers അകപ്പെടുന്നു. Skrulls അവളുടെ ഓർമ്മകൾ തിരിച്ചെടുക്കാൻ നോക്കുന്നു അതുവഴി ക്രിയുടെ രഹസ്യങ്ങൾ അറിയുകയാണ് ലക്ഷ്യം. Skrullsന്റെ പിടിയിൽനിന്നും ഒരുവിധം രക്ഷപെടുന Vers എത്തുന്നത് അവളുടെ ഓര്മകളിലൂടെമാത്രം കാണുന്ന ഭൂമിയിലാണ് അവിടെ അവൾ S.H.I.E.L.Dന്റെ ഏജന്റായ നിക്ക് ഫ്യൂറിയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായത്തത്തിൽ ഭൂമിയിലേക്ക് മനുഷ്യന്റെ രൂപത്തിൽ അവളെ തേടിവരുന്ന Skrullsനെ എതിരിടാനും ഒപ്പം ഭൂമിയിലെ തന്റെ ജീവിതത്തെ കുറിച്ചറിയാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
സ്റ്റാൻലിക്കു നന്ദി പറഞ്ഞുകൊണ്ടുള്ള മാർവെൽ സ്റ്റുഡിയോയുടെ ടൈറ്റില് കാർഡുമായിട്ടാണ് സിനിമായാരാംഭിക്കുന്നത്. Versന്റെ ഹാലയിലെ ജീവിതവും ഭൂമിയിലെ ജീവിതത്തിന്റെ ഓർമ്മകൾ അവളിൽ മിന്നിമറയുന്നതുമൊക്കെ കാണിച്ചു പന്തിഞ്ഞ താളത്തിൽ തുടങ്ങി നിക്ക് ഫ്യൂറിയുടെ വരവും സിനിമയിലെ പൂച്ച ഗൂസന്റെ വരവോടെ നല്ലൊരു എന്റർടൈൻമെന്റ് മോഡിലേക്ക് സിനിമയുടെ അവതരണത്തിന്റെ ട്രാക്ക് മാറുന്നുണ്ട്.ശക്തമായ കഥയില്ലാത്ത ചിത്രത്തിൽ ബ്രി ലാർസൺ കിട്ടിയ സൂപ്പർഹീറോ റോൾ നന്നായി ചെയ്തുട്ടുണ്ട് എന്നാലും കണവർക്കു പഞ്ച് തോന്നിക്കുന്ന അഭിനയം ബ്രിയിൽ നിന്നും ഉണ്ടായിട്ടില്ല അതിനു അനുസരിച്ചുള്ള കഥ ചിത്രത്തിൽ ഇല്ല എന്നതാണ് വാസ്തവം. നിക്ക് ഫ്യൂറിയും അദ്ദേഹത്തിന്റെ കോമഡിയൊക്കെ തിയേറ്ററിൽ ചിരിപടർത്തി ഒപ്പം നമ്മുടെ ഗൂസും. അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിമിന് മുൻപേ ക്യാപ്റ്റൻ മാർവെൽന്റെ ശക്തിയും കഴിവുകളും നമ്മളെ അറിയിക്കുക എന്നുമാത്രമാണ് സിനിമയുടെ ഉദ്ദേശം എന്ന് തോന്നുന്നു. കാര്യമായ വില്ലന്മാർ സിനിമയിൽ ഇല്ല ഉള്ള ശക്തനായ വില്ലനെയൊകെ സൈഡ് ആക്കിക്കളഞ്ഞു അതും ചിത്രത്തിന്റെ പോരായിമയാണ്.
രണ്ടു ക്രെഡിറ്റ് രംഗങ്ങൾ ഉള്ളതിൽ മിഡ്‌ക്രെഡിറ്റ് നമ്മുക്ക് രോമാഞ്ചം ഉണ്ടാക്കും ഏൻഡ് ക്രെഡിറ്റ് രംഗംവും കുഴപ്പമില്ലായിരുന്നു. 90കളിലെ കാലഘട്ടമൊക്കെ നന്നായി എടുത്തിട്ടുണ്ട് സിനിമയിൽ.മൊത്തത്തിൽ മോശമല്ലാത്ത 3D അനുഭവം സമ്മാനിക്കുന്ന ക്യാപ്റ്റൻ മാർവെൽ തിയേറ്ററിൽ ഒരുതവണ കാണാനുള്ളതുണ്ട്.
My Rating : 3/5,Watchable
You can check everything tou wanna know about the movie from: Captain Marvel
To check his blog visit: Captain Marvel (2019)