Genre: Science Fiction
Language: English
Year: 2018
ട്രാൻസ്ഫോർമേഴ്‌സ് ഫിലിം സീരിസിലെ ആറാമത്തെ സിനിമയും ട്രാൻസ്ഫോർമേഴ്‌സിന്റെ സ്പിൻ ഓഫ് കൂടിയാണ് BumbleBee 2018.
2007ലെ കഥ പറയുന്ന മൈക്കിൾ ബേ യുടെ സംവിധാനത്തിൽ ഇറങ്ങിയ ട്രാൻസ്ഫോർമേഴ്‌സ് സിനിമയിലെ കഥയ്ക്ക് മുൻപേ നടക്കുന്ന 1987ലെ സംഭവങ്ങളാണ് ട്രാവിസ് നൈറ്റ്ന്റെ സംവിധാനത്തിൽ മൈക്കിൾ ബേയുടെ നിർമ്മാണത്തിൽ ഇറങ്ങിയ BumbleBee പറയുന്നത് അതിനാൽ ട്രാൻഫോർമേഴ്‌സിന്റെ പ്രീക്വൽ കൂടിയാണ് ചിത്രം.
സൈബർട്രൺ പ്ലാനെറ്റിൽ നിന്നും ഡിസെപ്റ്റികോൺസ്മായുള്ള യുദ്ധത്തിൽ തോറ്റു ഓട്ടോബോട്ട്സ് മറ്റു പ്ലാനറ്റുകളിലേക്കു രക്ഷപെടുകയാണ്. ഭുമിയെക്കു വരുന്ന BumbleBee എന്ന ഓട്ടോബോടട്ടിനെ ഗോവെര്മെന്റും ഡിസെപ്റ്റാകോൺസും ഒരുപോലെ വേട്ടയാടുന്നു. കാറിന്റെ രൂപത്തിലുള്ള Bumblebee യെ ചാർളി എന്ന ടീനേജ് പെൺകുട്ടിക് കിട്ടുന്നതും പിന്നീട് Bumblebee യും ചാർളി വാട്സനുമായുള്ള ( Hailee Steinfeld) സൗഹൃദത്തിന്റെ കഥയാണ് BumbleBee 2018 കാണിക്കുന്നത്.
ഇതുവരെ ഇറങ്ങിയ മൈക്കിൾ ബേയുടെ ട്രാൻസ്‌ഫോർമർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് BumbleBee.ട്രാൻസ്ഫോർമേഴ്‌സ് സിനിമകളിൽ ഉള്ളതുപോലെ അമിതമായ ആക്ഷൻ സിനുക്കൾ ചിത്രത്തിലില്ല പകരം തുടക്കത്തിലും അവസാനവും മാത്രം കുറച്ചു ആക്ഷൻ രംഗങ്ങൾ അതിന്റെ ഇടയ്ക്കു ചാർളിയും bumbleebe യുമായിട്ടുള്ള സുഹൃദവും തമാശകളുമാണ് ചിത്രത്തിലുള്ളത്.മികച്ച അവതരണത്തോടൊപ്പം നല്ല പാട്ടുകളും ചിത്രത്തിലുണ്ട്. അതിൽ Heilee പാടിയ Back to Life എന്ന പട്ടു ഏൻഡ് ക്രെഡിറ്റിൽ ആണുള്ളത്. Heileeയുടെ ഇമോഷണൽ രംഗങ്ങളൊക്കെ നല്ല പെർഫോമൻസ് ആയിരുന്നു. ജോൺ സീനക്കു കാര്യമായിട്ട് ഒന്നും ചെയ്യാനുള്ള റോൾ അല്ല എന്നാലും കുഴപ്പമില്ല.കൊച്ചു കുട്ടികൾക്ക് സിനിമ നമ്മളെക്കാളേറെ ഇഷ്ടപെടും അതിനാൽ അവരോടൊപ്പം ഫാമിലിയായിട്ടു തിയേറ്ററിൽ കാണാൻ പറ്റിയ സിനിമകൂടിയാണ് BumbleBee.
NB : ഒരേയൊരു മിഡ് ക്രെഡിറ്റ് സിനാണ് ചിത്രത്തിലുള്ളത്.ഏൻഡ് ക്രെഡിറ്റ് ഇല്ല.
My Rating : 3.5/5,Must Watch from Theaters
You can check everything tou wanna know about the movie from: Bumblebee