Avengers: Endgame Review by Abhijith A G

Must Watch4 out of 54/5
Posted By : Abhijith A G | Date : 29-04-2019

Genre: Superhero / Fantasy

Language: English

Year: 2019

Avengers: Endgame Review  in Malayalam by Abhijith A G|One Time Watcher Movie with 4/5 Ratings

മാർവെൽ കോമിക് ആസ്പദമാക്കി എടുത്ത സിനിമകളുടെ സീരിയസായ Marvel Cinematic Universe (MCU)ൽ വരുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രം അതുപോലെ അതിലെ താനെ അവേഞ്ചേഴ്‌സ് ടീം അപ്പ് സിനിമകളുടെ സീക്വൽ ആയ നാലാമത്തെ ഭാംഗമാണ് Avengers Endgame.

അവേഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ സിനിമയിൽ താനോസ് സ്നാപ്പ് ചെയ്തതിനു ശേഷം അവശേഷിച്ച അവേഞ്ചേഴ്‌സ് അവരുടെ പ്രിയപെട്ടവരെ തിരിച്ചു കൊണ്ടുവരാൻ ശ്രെമിക്കുന്നതാണ് ഏൻഡ് ഗെയിം. അതിനായി അവർക്കു പഴയ ടീം ആവശ്യമാണ് അതുകൊണ്ടു താനെ ആദ്യം അവർ ചെയുന്നത് ശേഷിച്ച ഹീറോസിനെ ഒരുമിച്ചു കൊണ്ടുവന്ന് ഒരുമ്മയോടെ പ്രവർത്തിച്ചു നഷപെട്ടതെല്ലാം തിരിച്ചുപിടിക്കുക എന്നതാണ് അതിനായുള്ള അവരുടെ പരിശ്രമവും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.

Avengers: Endgame

ഇൻഫിനിറ്റി വാർനു ശേഷം അവശേഷിച്ചവരുടെ ജീവിതവും ദുഖവും കാണിച്ചു കൊണ്ട് വളരെ പതിഞ്ഞ താളത്തിലാണ് ചിത്രം തുടങ്ങുന്നത്. അത്തമൊരു സ്ലോ സ്റ്റാർട്ടിങ് എൻഡ്‌ഗെയിമിൽ ആവശ്യമാണ് എന്നാണ് തോന്നിയത്.സീരിസിലെ മറ്റു സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ തുടക്കം പിന്നിടങ്ങോട്ടു ഒരുപാടു ത്രില്ലിങ്ങായി മാറുന്നു വലിയ ക്യാൻവാസിൽ എല്ലാരും അവരുടേതായ രീതിയിൽ നമ്മളെ രസിപ്പിക്കും കരയിക്കും ത്രില്ല് അടിപ്പിക്കും. കാണുന്നവർക്കു വളരെ ആഴത്തിലുള്ള ഇമോഷണൽ ടച്ച് തരുന്നതിൽ ഏൻഡ് ഗെയിം പൂർണമായും വിജയിച്ചു. സീരിസിലെ മറ്റു സിനിമകളുടെ രംഗങ്ങളും ഡയലോഗുകളും നൊസ്റ്റാൾജിയ ഫീൽ തരും. ക്ലൈമാക്സ് വരുന്ന 30 മിനിറ്റുകൾ നിങ്ങൾ സീറ്റിൽ നിന്നും എണിറ്റു കയ്യടിക്കും അത്രക്കും മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുക.ഏൻഡ് ഗെയിം കാണാൻ താമസിക്കും തോറും നിങ്ങൾ ചിത്രത്തിന്റെ സ്പോയ്ലർ അറിയാനുള്ള സാധ്യത കുടും അതിനാൽ എത്രയും വേഗം മികച്ച ത്രീഡിയുള്ള തിയേറ്ററിൽ കാണാൻ കാണുക. മാർവെൽ സിനിമകളിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം.

NB : ചിത്രത്തിന് ക്രെഡിറ്റ് രംഗങ്ങൾ ഇല്ല

My Rating : 4/5,Must Watch

You can check everything tou wanna know about the movie from: Avengers: Endgame

To check his blog visit: Avengers: Endgame (2019)

Latest Release