Genre: Superhero/Fantasy
Language: English
Year: 2018
DC കോമിക്സിന്റെ ക്യാരക്റ്റർ ബെയ്‌സ് ചെയ്തു എടുത്ത അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് Aquaman.DC Extended Univese (DCEU)ലെ ആറാമത്തെ സൂപ്പർഹീറോ സിനിമയാണിത്.
Thomas Curryയും യാഥാര്ച്ഛികമായി കരയിൽ എത്തുന്ന "Atlanna"എന്ന സമുദ്രത്തിനടിയിലെ നഗരമായ Atlantisസിലെ രാജകുമാരിയുമായി പ്രണയത്തിലാവുകയും അവർക്കു ജനിക്കുന കുട്ടിയാണ് അക്വാമാൻ എന്ന് വിളിപ്പേരുള്ള Arthur . കുഞ്ഞായിരിക്കുമ്പോൾ Atlantisസിൽ നിന്നുള്ളവർ കരയിൽവന്നു അവരുടെ കുടുംബത്തെ ആക്രമിക്കുകയും Atlantiansന്റെ നിർബന്ധപ്രകാരം ഭർത്താവിനെയും Arthur നെയും ഉപേക്ഷിച്ച Atlanna Atlantis ലേക്ക് തിരിച്ചുപോകുന്നു.അമ്മേയെ പോലെ കരയിലും വെള്ളത്തിലും ജീവിക്കാനും ജീവജാലങ്ങളോട് സംസാരിക്കാനും കഴിയുന്ന Arthur അവന്റെ ശക്തിയുപയോഗിച്ചു കരയിലെ ജനങ്ങളെ സഹായിച്ചും സംരക്ഷിച്ചും അവരുടെ പ്രിയപ്പെട്ട Aquamanനായി മാറുന്നു.Atlantis ലെ ഇപ്പോഴത്തെ രാജാവും Artur ന്റെ സഹോദരനുമായ Orm ഭൂമിയിൽ ആക്രമണം നടത്തുമ്പോൾ തന്റെ പ്രിയപ്പെട്ട മനുഷ്യരെ സംരക്ഷിക്കാനായി Arthur സമുദ്രത്തിന്റെ അടിത്തട്ടിലെ Atlantis ലേക്ക് പോകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമ.
DC യൂണിവേഴ്സിലെ മറ്റു ചിത്രങ്ങൾ കാലങ്ങളായി കളിയാക്കപെടുന ഇരട്ടപ്പേരായ ഡാർക്ക് യൂണിവേഴ്‌സ് എന്ന ചിത്തപേര് ജെയിംസ് വാൻന്റെ സംവിധാനത്തിലൂടെ അക്വാമാനിലൂടെ DCEU മാറ്റിയെടുത്തു. Aquaman എത്രത്തോളം കളര്ഫുള് അക്കമോ അത്രത്തോളം ആക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഓവറായോ ലൈറ്റിംഗ് കളർ എന്നൊക്കെ തോന്നിപോയി. ത്രി ഡിയിൽ കാണുമ്പോൾ നമ്മൾ കടലിന്റെ അടിത്തട്ടിൽ സിനിമയോടൊപ്പം പോകുന്ന ഫീൽ തരുന്ന അവതരണമാണ് സിനിമയ്ക്കു. വളരെ മികച്ച ആദ്യ പകുതി.രണ്ടാം പകുതി ചെറുതായി ലാഗ് ഉണ്ടായിരുന്നു. ചില ആക്ഷൻ രംഗങ്ങളിൽ ബിജിഎം നാനായിരുന്നില്ല അതുപോലെ കോമഡി രംഗങ്ങളും പോരായിരുന്നു. DCEU ലെ വളരെ മികച്ച സിനിമയായിഒന്നും തോന്നിയില്ല പകരം ഇതുവരെ വന്നതിൽനിന്നും വത്യസ്തമായ സിനിമയായി ഫീൽ ചെയ്തു.ഏതൊരു സിനിമക്കും പോലെ ചെറിയ നെഗറ്റീവ് അക്വാമനും ഉണ്ട് എന്നിരുന്നാലും മികച്ച വിഷ്വൽ ട്രീറ്റ് , 3D എഫ്ഫക്റ്റ് കൊണ്ടും ചെറിയ പോരായിമകളെ മറക്കാൻ സംവിധായകനായി. നല്ല ക്വാളിറ്റിയുള്ള തിയേറ്ററിൽ മികച്ച 3D യിൽതാനെ തീർച്ചയായും കാണുക.
My Rating : 3.5/5,Must Watch from Theaters
You can check everything tou wanna know about the movie from: Aquaman